KeralaLatest NewsNews

പഞ്ചവടിപ്പാലത്തിന്‍റെ കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം- ബിജെപി ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് അറിയില്ല. പഞ്ചവടിപ്പാലത്തിന്‍റെ കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. മാഹിയില്‍ പാലം തകര്‍ന്നത് പഞ്ചവടിപ്പാലത്തോടാണ് പ്രതിപക്ഷ നേതാവ് ഉപമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read also: വൈദ്യുതി ബില്ലടച്ചില്ലെങ്കിൽ കനത്ത പിഴ: കണക്ഷൻ വിച്ഛേദിക്കില്ല

യുഡിഎഫ് കാലത്ത് ദേശീയ പാതാ വികസനത്തിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കലില്‍ കുടുങ്ങിക്കിടന്ന പദ്ധതിയാണ് എല്‍ഡിഎഫ് പ്രാവര്‍ത്തികമാക്കിയത്. വിഭ്രാന്തിയില്‍ ചെന്നിത്തല എന്തൊക്കെയോ പറയുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിനേയോ ബിജെപിയോ പറയേണ്ടി വരുമ്പോള്‍ ചെന്നിത്തല മൃദുസമീപനം സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button