തൃശ്ശൂർ: കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ ഉപഭോക്താക്കളിൽനിന്ന് 18 ശതമാനം വരെ പിഴ ഈടാക്കുമെന്ന് ബോർഡ്. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലുമാണ് ഇത് ബാധകമാകുക. എന്നാൽ കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല.ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലുകളിൽ സർച്ചാർജ് ഈടാക്കില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
അതേസമയം പുതിയ വൈദ്യുതകണക്ഷന് ഇനി ഓണ്‍ലൈനായി അപേക്ഷ നൽകാം. അപേക്ഷാഫീസും നൽകേണ്ടതില്ല.ആദ്യമായി ഓണ്‍ലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്സിഡിയായി ലഭിക്കുക.
Post Your Comments