Latest NewsNewsInternational

കുവൈത്തില്‍ രോഗമുക്തി നിരക്കില്‍ ഗണ്യമായ വര്‍ധനവ് ; പുതിയ കോവിഡ് റിപ്പോര്‍ട്ട് മന്ത്രാലയം പുറത്തുവിട്ടു

കുവൈത്തില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. ഇന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 657 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 76,650 പേര്‍ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. 412 പുതിയ കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 84,636 ആയി.

അതേസമയം രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 530 ആയി. രാജ്യത്ത് 7,456 സജീവ കേസുകളുണ്ട്, ഇതില്‍ 89 എണ്ണം ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കാറിനുള്ളില്‍ 2,490 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, ഇതോടെ രാജ്യത്ത് ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 614,129 ആയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button