ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ ചൈന കടലിലേക്ക് യുദ്ധക്കപ്പല്‍ അയച്ച് ഇന്ത്യ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണ ചൈന കടലില്‍ ഇന്ത്യയുടെ യുദ്ധക്കപ്പല്‍ കണ്ടതില്‍ ചൈന പ്രതിഷേധം അറിയിച്ചതായും സൂചനകളുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദക്ഷിണ ചൈനാ കടല്‍ തങ്ങളുടെ സ്വന്തമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ജൂണ്‍ 15ന് ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈന കടിലേക്ക് അയച്ചത്. അടുത്തിടെ അമേരിക്കയുടെ വിമാനവാഹിനികളും ഇവിടെ സാന്നിധ്യം അറിയിച്ചിരുന്നു.
Post Your Comments