ന്യൂഡൽഹി : ബിജെപിയും ഫേസ്ബുക്കും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസിനെതിരെ ബിജെപിയുടെ ഐ.ടി സെൽ മേധാവി അമിത് മാൽവിയ. സോഷ്യൽ മീഡിയകൾ മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾ പൂർണമായും രാഹുൽ ഗാന്ധിയെയും പാർട്ടിയെയും നിരസിച്ചിരിക്കുകയാണെന്നും അമിത് മാൽവിയ പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രണ്ടാമതും ഫേസ്ബുക്ക് സിഇഒ മാർക് സുകർബർഗിന് കത്തയച്ചിരുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ വര്‍ത്തനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത്. ടൈം മാഗസിനിൽ വന്ന ഒരു ലേഖനത്തിന്റെ ചുവടു പിടിച്ചാണ് കോൺഗ്രസ് സുകർബർഗിന് കത്തെഴുതിയത്.
“കോൺഗ്രസും രാഹുൽ ഗാന്ധിയും ചിന്തിക്കുന്നത് ബാക്കിയുള്ളവരാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാർ എന്നാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലോ കോൺഗ്രസിലോ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന് അവർ മനസിലാക്കണം. ചില സോഷ്യൽ മീഡിയ സ്ഥാപനങ്ങളല്ല, ഇന്ത്യയിലെ ജനങ്ങളാണ് അവരെ നിരസിച്ചത്’ – മാൽവിയ പറഞ്ഞു.
Post Your Comments