Latest NewsInternational

ഇസ്രയേലിന് മേലുള്ള വിലക്ക് എടുത്ത് കളഞ്ഞ് യു.എ.ഇ, പിന്‍വലിച്ചത് 48 വർഷം മുതലുള്ള ബഹിഷ്‌കരണം

വിലക്ക് എടുത്തുമാറ്റുന്നതോടെ യു.എ.ഇയില്‍ നിന്നുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രയേലി വ്യക്തികളുമായും കമ്പനികളുമായും കരാറിലെത്താനും യോജിച്ചു പ്രവര്‍ത്തിക്കാനും സാധിക്കും.

ദുബായ്: 1972 മുതല്‍ യു.എ.ഇ – ഫലസ്തീന്‍ സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേലിനു മേല്‍ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിന്‍വലിച്ചു. ഇതോടെ, ഇസ്രയേലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ കൊണ്ടുവരാനും കൈവശം വെക്കാനും കൈമാറാനും സാധ്യമാകും. അന്‍പത് വര്‍ഷത്തോളം നീണ്ടുനിന്ന വിലക്ക് എടുത്തുമാറ്റുന്നതോടെ യു.എ.ഇയില്‍ നിന്നുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രയേലി വ്യക്തികളുമായും കമ്പനികളുമായും കരാറിലെത്താനും യോജിച്ചു പ്രവര്‍ത്തിക്കാനും സാധിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈന പാകിസ്ഥാനില്‍ നടത്തുന്നത് മാരക വൈറസുകളുടെ പരീക്ഷണമാണെന്ന് സംശയം, പുറത്തു വരുന്നത് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍

ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ഉത്തരവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇസ്രയേലി ഉല്‍പ്പന്നങ്ങള്‍ യു.എ.ഇ മാര്‍ക്കറ്റിൽ ലഭ്യമാകും. നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറല്‍ ഉത്തരവ് അറബ് രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button