UAELatest NewsNews

ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി അമേരിക്കയിലെത്തി

അബുദാബി: ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘം അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് യുഎഇ ഉന്നതതല പ്രതിനിധി സംഘം എത്തിയത്. ഇസ്രയേലിനെ പ്രതിനിധീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായിരിക്കും കരാറിൽ ഒപ്പുവെക്കുന്നത്. യുഎഇ ക്യാബിനറ്റ് അംഗവും സാമ്പത്തികകാര്യ മന്ത്രിയുമായ അബ്ദുല്ല ബിന്‍ തൌക്ക് അല്‍ മറി, അന്താരാഷ്ട്ര സഹകര മന്ത്രാലയത്തിലെ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹഷ്മി, സാമ്പത്തികകാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍ എന്നിവര്‍ക്ക് പുറമെ നിരവധി ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button