ബെഗുസരായി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി ഗിരിരാജ് സിംഗ്. കൊറോണയുടെ കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും അത് ദേശീയ താത്പര്യത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. റാഫേൽ കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. എന്നാൽ രാഹുൽ ഗാന്ധി ഇപ്പോഴും സൈന്യത്തിന്റെയും രാജ്യത്തിന്റെയും മനോവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു
കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി രാജ്യം സ്വീകരിച്ചപ്പോൾ രാഹുൽ ഗാന്ധി വാക്സിൻ എപ്പോൾ വരുമെന്നാണ് ചോദിക്കുന്നത് . ഇത് കുട്ടിക്കളിയല്ല. വാക്സിനുമായി ബന്ധപ്പെട്ട് നിരവധി പ്രോട്ടോക്കോളുകൾ ഉണ്ട്. മൂന്നു കമ്പനികളാണ് ഇതിനായി പ്രവർത്തിക്കുന്നത്. എന്നാൽ ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയാണ് രാഹുൽ ഗാന്ധിയുടേതെന്നും ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി.
Post Your Comments