COVID 19Latest NewsNewsKuwait

കുവൈറ്റിൽ ഇന്നും രോഗമുക്തരുടെ നിരക്ക് ഉയർന്നുതന്നെ

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 646 പേര്‍ക്ക്. ഇതുവരെ 84224 പേര്‍ക്കാണ്​ രാജ്യത്ത് രോഗം ബാധിച്ചത്. 673 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 75,993 പേരാണ് ആകെ രോഗമുക്തി നേടിയത്. മൂന്നുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 528 ആയി. 92 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. അഹ്​മദി ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 175 പേര്‍, ജഹ്​റ ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 126 പേര്‍, ഫര്‍വാനിയ ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 123 പേര്‍, ഹവല്ലി ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 117 പേര്‍, കാപിറ്റല്‍ ഹെല്‍ത്​ ഡിസ്​ട്രിക്​ടില്‍ 105 പേര്‍ എന്നിങ്ങനെയാണ്​ ഇന്ന് കോവിഡ് ബാധിതരായവരുടെ കണക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button