മനാമ : ഇന്ത്യയില്‍ നിന്നും കൂടുതല്‍ പേർക്ക് മടങ്ങിയെത്താൻ അനുമതി നൽകി ബഹ്‌റൈൻ. കൂടുതല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്‌റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് പട്ടിക തയ്യറാക്കിയത്.
Further update on travel from India to Bahrain.
We are happy to inform that Govt of Bahrain has approved an additional list of passengers for travel from India to Bahrain. In addition, Air Bubble arrangement between India and Bahrain is also likely to be soon operationalised. pic.twitter.com/51JEli4AwE— India in Bahrain (@IndiaInBahrain) August 27, 2020
Also read : അബുദാബിയിലും ദുബായിലും വെവ്വേറെ നിർദേശങ്ങളോടെ സിനിമ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി
ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആദ്യം മടങ്ങാൻ അവസരം ലഭിക്കുക. ബഹ്‌റൈന്‍ സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇമെയില്‍ അല്ലെങ്കില്‍ കോള്‍ വഴി ബന്ധപ്പെടുന്നതാണ്. ഈ പട്ടിക മനാമയിലെ എയര്‍ ഇന്ത്യ ഓഫീസിലേക്ക് അയയ്ക്കും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ടിക്കറ്റ് അനുവദിക്കുകയെന്നും ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എംബസി അധികൃതർ അറിയിച്ചു.
Post Your Comments