KeralaLatest NewsNews

മുഖ്യമന്ത്രി പ്രസംഗിക്കുകയല്ല വായിക്കുകയായിരുന്നു: തെറി ആരാ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ചെന്നിത്തല

കോഴിക്കോട്: പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടത്തിയ നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. മൂന്നേമുക്കാല്‍ മണിക്കൂര്‍ നേരം പ്രസംഗിച്ച മുഖ്യമന്ത്രി ഒരു അഴിമതി ആരോപണത്തെപ്പറ്റിയും മറുപടി പറഞ്ഞില്ല. മത്സ്യ കുഞ്ഞുങ്ങളെ കായലുകളിലും കുളങ്ങളിലും വിന്യസിക്കുന്നതിനെ സംബന്ധിച്ചും കിണറുകള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനെപ്പറ്റിയുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഗവര്‍ണറുടേയും ധനമന്ത്രിയുടേയും പ്രസംഗങ്ങളുടെ കോപ്പിയടിയാണെന്നും ചെന്നിത്തല ആരോപിച്ചു.

Read also: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവ് : കൊടിക്കുന്നിൽ സുരേഷ് എംപി

മൂന്നേമുക്കാല്‍ മണിക്കൂര്‍ നേരം മുഖ്യമന്ത്രി പ്രസംഗിക്കുകയല്ല വായിക്കുകയായിരുന്നു. ആരും നോക്കി വായിക്കരുതെന്ന് നിയമസഭയുടെ ചട്ടങ്ങളിലുണ്ട്. മറുപടിയില്ലെന്ന് കണ്ടപ്പോഴാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. തങ്ങളാരും സ്‌പീക്കറിന്റെ കസേര മറിക്കുകയോ കംപ്യൂട്ടർ മറിച്ചിടുകയോ ചെയ്‌തിട്ടില്ല. തെറി മുദ്രാവാക്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തെറി ആരാ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. സ്വന്തം ശീലം വച്ച്‌ മറ്റുള്ളവരെ അളക്കരുതെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button