തിരുവനന്തപുരം : നേതൃമാറ്റം വേണമെന്ന ആവശ്യവുമായി 23 നേതാക്കള്‍ ഒപ്പിട്ട വിവാദ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വസതിയിലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിപറഞ്ഞു .
Also read : രേഖകളുമായി ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിലേക്കു പോയ പിന്നാലെ തീപിടിത്തം , സ്വപ്നയുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം പുറത്ത്
സംഘടനക്കുള്ളിൽ നിന്ന് പ്രവര്‍ത്തിക്കാൻ ശശി തരൂര്‍ തയ്യാറാകണം. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാർട്ടിയുടെ അതിർ വരമ്പുകൾ അറിയില്ല. വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ലെന്നും . ദേശീയ നേതൃത്വത്തിൽ മാറ്റം വണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം കത്തിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കെതിരെ ശശി തരൂര്‍ എംപി രംഗത്തെത്തി. നാല് ദിവസമായി താന്‍ മൗനം പാലിക്കുകയായിരുന്നു, വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും, പാര്‍ട്ടി താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ കടമയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
Post Your Comments