ബംഗളൂരു: മൈസൂരുവില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാസര്‍ഗോഡ് സ്വദേശി പിടിയില്‍ . കാസര്‍കോട് ആലമ്ബാടി റോഡ് മുട്ടത്തൊടി വില്ലേജ് റഹ്മാനിയ നഗര്‍ അലി ബറകത്ത് ഹൗസില്‍ എസ്.എ. ഹമീദലിയെയാണ് മൈസൂരു ലഷ്കര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണവും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.
കേസ് രജിസ്റ്റര്‍ ചെയ്ത ലക്ഷ്കര്‍ മൊഹല്ല പൊലീസ് കാസര്‍കോട്ടെ ലോഡ്ജില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്. സ്വര്‍ണക്കട്ടിയില്‍നിന്ന് 500 ഗ്രാം ബംഗളൂരുവില്‍ ഒരാള്‍ക്കും ബാക്കി ചെറിയ കഷണങ്ങളാക്കി പലര്‍ക്കും വിറ്റതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ലഷ്കര്‍ മൊഹല്ല കെ.ആര് ഹോസ്പിറ്റല്‍ റോഡിലെ ‘ശ്രീമാതാജി ജ്വല്ലറി’ ഉടമ ഇന്ദര്‍ ചന്ദ് ആണ് കബളിപ്പിക്കപ്പെട്ടത്.
‘അപ്പ തിരിച്ചുവരവിന്റെ പാതയിൽ, ഫിസിയോ തെറാപ്പി ആരംഭിച്ചു’; എസ്പിബിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകൻ
ലഷ്കര്‍ മൊഹല്ലയിലെ ഗരഡികേരിയില് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ജ്വല്ലറി ആരംഭിച്ച ഹമീദലി ഇന്ദര്‍ ചന്ദുമായി ചെറിയ ബിസിനസ് ഇടപാടുകള്‍ നടത്തി ഇയാളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2019 ഒക്ടോബര്‍ 31ന് ഇന്ദര്‍ ചന്ദില്നിന്ന് ഒരു കിലോ വരുന്ന സ്വര്‍ണക്കട്ടി കൈപ്പറ്റിയ ഹമീദലി കുറച്ചു തുകമാത്രം കൈമാറി. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ടിട്ടും നല്‍കാതായതോടെ പരാതിക്കാരന് പൊലീസിനെ സമീപിക്കുകയായിരുന്നു.
Post Your Comments