Latest NewsNewsIndiaAutomobile

ബി.എസ്-6 മഹീന്ദ്ര മരാസോ നിരത്തിലേക്ക്

കൊച്ചി • ബി.എസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എം.പി.വി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25 ലക്ഷം രൂപ മുതലാണ്.

കൂടുതല്‍ മൂല്യം കൂട്ടിച്ചേര്‍ത്തിട്ടുള്ള മരാസോയുടെ മൂന്നു പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. അവയുടെ പേര് എം2, എ4 പ്ലസ്, എം6 പ്ലസ് എന്നിങ്ങനെയാണ്, വില യഥാക്രമം 11.25 ലക്ഷം രൂപ, 12.37 ലക്ഷം രൂപ, 13.51 ലക്ഷം രൂപ വീതമാണ്.

ഏറ്റവും ഉയര്‍ന്ന പതിപ്പായ എം6 പ്ലസ് എത്തുന്നത് 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയി വീല്‍,

സ്റ്റിയറിംഗ്-അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ചൂടു നിയന്ത്രണം, ഓട്ടോമാറ്റിക്ക് ഡ്രൈവര്‍ സൈഡ് വിന്‍ഡോകള്‍ തുടങ്ങിയവ സവിശേഷതകളുമായാണ്. എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനാണ് മറ്റൊരു സവിശേഷത. സറൗണ്ടിംഗ് കൂള്‍ സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ എംപിവിയുംകൂടിയാണ് മരാസോ എം6 പ്ലസ്. എം4 പ്ലസിന് 16 ഇഞ്ച് അലോയി വീല്‍ ആണുള്ളത്.

ഏറ്റവും മികച്ച സാങ്കേതിക വിദ്യയില്‍ പുറത്തിറക്കിയിട്ടുള്ള മരാസോ ബിഎസ്-6, സുരക്ഷ, സുഖകരമായ ഡ്രൈവിംഗ്, സുഖകരവും വിശാലവുമായ അകത്തളം തുടങ്ങിയവയ്‌ക്കൊപ്പം കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉറപ്പു നല്‍കുന്നുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സി.ഇ.ഒ വീജെയ് നക്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button