ലേല നടപടികൾ ആരംഭിക്കാനൊരുങ്ങി പ്രമുഖ എക്‌സ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, എക്‌സ്‌യുവി 400 എക്സ്ക്ലൂസീവ് എഡിഷനാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരി 26- ന് രാവിലെ 11 മണി മുതലാണ് ഓൺലൈനിൽ ലേല നടപടികൾ ആരംഭിക്കുക. ആറ് ദിവസം നീണ്ടുനിൽക്കുന്ന ലേലം ജനുവരി 31- ന് സമാപിക്കും.
ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്നയാൾക്ക് 2023 ഫെബ്രുവരി 10- നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എക്‌സ്‌യുവി കൈമാറുക. ലേലത്തുക പ്രധാനമായും സാമൂഹിക ആവശ്യത്തിനും, ക്ലീൻ എയർ, ക്ലീൻ എനർജി, ഗ്രീൻ മൊബിലിറ്റി, ശുദ്ധജലം എന്നിവയ്ക്കായി മഹീന്ദ്ര സസ്‌റ്റൈനബിലിറ്റി അവാർഡ് ജേതാക്കൾക്ക് വിതരണം ചെയ്യുന്നതാണ്.
Also Read: വാഹനങ്ങളെ തിരിച്ചുവിളിച്ച് ടൊയോട്ടയും, കാരണം ഇതാണ്
2022 നവംബർ 28- ന് നടന്ന മഹീന്ദ്ര ഫാഷൻ ടൂറിലാണ് എക്‌സ്‌യുവി 400 എക്സ്ക്ലൂസീവ് എഡിഷൻ ആദ്യമായി പുറത്തിറക്കിയത്. നിലവിലുള്ള മോഡലിനേക്കാൾ വളരെ വ്യത്യസ്ഥമായ ഡിസൈനാണ് നൽകിയിട്ടുള്ളത്. ഫുൾ ചാർജിൽ 456 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്.
Post Your Comments