ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ രാജി വെക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജപ്പാനിലെ ചില പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്ക് അബെ പത്രസമ്മേളനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അപ്പോൾ പുറത്തുവിടുമെന്നാണ് സൂചന. ‘അസുഖം മൂര്‍ച്ഛിച്ചതിനാല്‍ അബെ രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നു. രോഗം രാജ്യത്തെ നയിക്കുന്നതില്‍ പ്രശ്നമുണ്ടാക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു’വെന്ന് ദേശീയ ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ അറിയിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്.
ചികിത്സയുടെ ഭാഗമായി പ്രധാനമന്ത്രി ടോക്കിയോയിലെ ആശുപത്രി സന്ദര്‍ശിച്ചതാണ് രാജിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനം. ഈ മാസം മൂന്ന് ദിവസത്തെ അവധി അദ്ദേഹം എടുത്തിരുന്നു. ഓഗസ്റ്റ് 17 ന് ഒരു അപ്രഖ്യാപിത ആശുപത്രി സന്ദര്‍ശനം നടത്തിയിരുന്നു.
Post Your Comments