Latest NewsNewsIndia

അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നു ഗുലാംനബി ആസാദ്. നിലവിലെ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ അതിശക്തമായ പാര്‍ട്ടിസംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം പദ്ധതികളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരണമെന്ന് കാണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയഗാന്ധിയ്ക്കയച്ച കത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കത്തയച്ചതില്‍ പ്രധാന നേതാവായ ഗുലാം നബി ആസാദ്.

പാര്‍ട്ടിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതനായ അധ്യക്ഷന്‍ അനിവാര്യമാണ്. പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു കത്ത് എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് നടക്കേണ്ടതായിരുന്നെന്നും കുറച്ചു വര്‍ഷങ്ങാളായി പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതൃനിരയില്ലെന്നും ആസാദ് പറഞ്ഞു. പല തിരഞ്ഞെടുപ്പിലും പാര്‍ട്ടി പരാജയപ്പെടുകയാണെന്നും ഈ അവസ്ഥ ഒഴിവാക്കാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കത്ത് വിവാദത്തിനു പിന്നാലെ പാര്‍ലമെന്റ് സമിതികളില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ പാര്‍ട്ടി നീക്കങ്ങള്‍ക്കു കരുത്ത് പകരാന്‍ പത്തംഗ സമിതിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചത്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ സമിതികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരെ തഴഞ്ഞ് ഗൗരവ് ഗൊഗോയിയെ ലോക്‌സഭാ കക്ഷി ഉപനേതാവാക്കി. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, കെ.സി. വേണുഗോപാല്‍ എന്നിവരും രാജ്യസഭാ സമിതിയില്‍ ഇടംപിടിച്ചു.

മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ നിലപാട് പരസ്യമാക്കി നേതാക്കള്‍ രംഗത്തുവരുന്നതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ പാര്‍ട്ടി നീക്കങ്ങള്‍ക്കു കരുത്ത് പകരാന്‍ പത്തംഗ സമിതിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചത്. തിരുത്തല്‍ വാദത്തിന് നേതൃത്വം നല്‍കിയ ഗുലാംനബി ആസാദിനെയും ആനന്ദ് ശര്‍മയേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സോണിയ വിശ്വസ്തര്‍ക്കാണ് സമിതിയില്‍ മേല്‍ക്കൈ. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, കെ.സി. വേണുഗോപാല്‍ എന്നിവരും രാജ്യസഭാ സമിതിയില്‍ ഇടംപിടിച്ചു. രവനീത് ബിട്ടുവാണ് ലോക്‌സഭാ ചീഫ് വിപ്പ്. നെഹ്‌റു കുടുംബ വിശ്വസ്തനായ ജയറാം രമേശിനെ രാജ്യസഭാ ചീഫ് വിപ്പായും നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button