KeralaLatest NewsNews

വഞ്ചനാക്കുറ്റത്തിന് എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കേസ്

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. എം എല്‍ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ക്കെതിരെയും കേസുണ്ട്.

മൂന്ന് പേരില്‍ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് എം എല്‍ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി വാങ്ങിയെന്നാണ് കേസ്. കാടങ്കോട്ടെ അബ്ദുള്‍ ഷുക്കൂര്‍ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ നിക്ഷേപം ഇങ്ങനെയായിരുന്നു. 2019 മാര്‍ച്ചില്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

ഈ മൂന്നുപേരെ കൂടാതെ അഞ്ചുപേര്‍ കൂടി എംഎല്‍എക്കെതിരെ പരാതി നല്‍കി കഴിഞ്ഞു. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബെംഗളുരുവിലെ ആസ്തിയും ചെയര്‍മാനും സംഘവും നേരത്തെ വില്‍പന നടത്തിയിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button