തൃശ്ശൂര്‍: ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ താനല്ല ഓടിച്ചിരുന്നതെന്ന് ആവര്‍ത്തിച്ച് വ്യകത്മാക്കി ഡ്രൈവര്‍ അര്ജുന് , നുണ പരിശോധനയ്ക്ക് തയ്യാര്‍… സിബിഐയെ കുഴപ്പിച്ച് അര്ജുന്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും ഇതിനായി നുണ പരിശോധനക്ക് വിധേയനാകാന്‍ താന്‍ ഒരുക്കമാണെന്നും അര്ജുന് കേസന്വേഷിക്കുന്ന സി.ബി.ഐയോട് വ്യക്തമാക്കിയതായി അദ്ദേഹം പറയുന്നു.
Read Also : ബാലഭാസ്കറിന്റെ മരണത്തില്‍ ആദ്യം ദുരൂഹത ഉയരുന്നത് ഡ്രൈവര്‍ അര്ജുന് മൊഴിമാറ്റിയതോടെ
കൊല്ലത്ത് നിന്ന് കാര്‍ ഓടിച്ചത് ബാലഭാസ്കറാണെന്നും താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും അര്ജുന് മൊഴി നല്കി. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അര്ജുന് സി.ബി.ഐ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തൃശ്ശൂരില്‍ സി.ബി.ഐ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സി.ബി.ഐ എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം സമയമെടുത്താണ് അന്വേഷണ സംഘം അര്‍ജുനിനെ ചോദ്യം ചെയ്തത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. താനല്ല വണ്ടി ഓടിച്ചതെന്ന അര്‍ജുനിന്റെ മൊഴിയില്‍ വ്യക്തത വരുത്താനാണ് സി.ബി.ഐ ചോദ്യം ചെയ്യല്‍ ഉണ്ടായത്.
മുന്‍പ് ക്രൈം ബ്രാഞ്ച് സംഘത്തിന് നല്കിയ മൊഴിയിലും വണ്ടിയോടിച്ചത് താനല്ലെന്ന് അര്ജുന് പറഞ്ഞിരുന്നു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുന്‍പ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
Post Your Comments