ഹൈദരാബാദ്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് വിചാരണ തടവുകാര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. വാഷ്‌റൂമിലെ വെന്റിലേറ്റര്‍ ഗ്രില്‍ അഴിച്ചുമാറ്റിയാണ് തടവുകാര്‍ വിദഗ്ധമായി രക്ഷപ്പെട്ടത്. ഹൈദരാബാദിലെ ഗാന്ധി ജനറല്‍ ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്നാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. വെന്റിലേറ്റര്‍ ഗ്രില്‍ അഴിച്ചുമാറ്റിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് ഭിത്തിയോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന അഴുക്കുവെളളം പോകുന്ന പൈപ്പില്‍ പിടിച്ചാണ് ഇവര്‍ താഴത്തെ നിലയില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.പ്രത്യേക സംഘത്തിന് രൂപം നല്‍കി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹാജര്‍ എടുക്കുന്നതിനിടെയാണ് തടവുകാര്‍ രക്ഷപ്പെട്ട കാര്യം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷണ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്താണ് ഇവര്‍ക്ക് കോവിഡ് പിടിപെട്ടത്.
Post Your Comments