ന്യൂഡല്‍ഹി: രാജ്യത്ത് 961 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിതരില്‍ 320 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗബാധിതരുള്ളത്. ഡല്‍ഹിയില്‍ 263 പേര്‍ക്കും മഹാരാഷ്ട്രയില്‍ 252 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ 3,900 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 923 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Read Also : തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റില്‍
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഡല്‍ഹിയിലുമാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. ഒമിക്രോണ്‍ ബാധിതര്‍ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്. അതേസമയം പുതുവര്‍ഷ ആഘോഷ സമയമായതിനാല്‍ പൊതുനിരത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഹരിയാനയിലും പഞ്ചാബിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.
ന്യൂഡല്‍ഹിയില്‍ അവശ്യ സേവനങ്ങളൊഴികെയുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണം. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും ഇരുപതായി കുറച്ചു. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. കേരളത്തില്‍ ഇന്ന് മുതല്‍ ജനുവരി 2 വരെ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments