തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് വീണ്ടും ആവർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജൂലൈ 13ന്, സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകുപ്പിന്റെ സർക്കുലർ ഇതിനുള്ള തിരക്കഥയാണ്. തീ പിടിക്കാതിരിക്കാന്‍ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പ്രോട്ടോക്കോൾ ഓഫീസിൽ നടത്തിയ കോവിഡ് പരിശോധന പോലും ദുരൂഹമാണ്. തീപിടിത്തത്തിൽ പ്രധാനഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലന്ന് അഡീഷണൽ സെക്രട്ടറി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. സെക്രട്ടറിയേറ്റിൽ എല്ലാം ഇ ഫയൽ ആണോ ? അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങൾ കസ്റ്റംസ് ക്ലിയറൻസ് അടക്കം പുറത്ത് വിടാൻ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള പൊതുഭരണ വകുപ്പ് ഓഫീസില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ ഉയരുന്നതു കണ്ട് ജീവനക്കാര്‍ വിവരമറിയിച്ചതും ഫയര്‍ ഫോഴ്സും കന്റോണ്‍മെന്റ് പോലീസും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പ്രധാന ഫയലുകളും കത്തിപ്പോയതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍, പ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments