തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീയണയ്ക്കാൻ വൈകിയതിലും ദുരൂഹത. ഒരു സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ളപ്പോഴാണ് പുറത്തുനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി തീയണച്ചത്. ഉടൻ തീയണയ്ക്കാൻ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്വിഷറും ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്തതുകൊണ്ടാണ് കഴിയാതിരുന്നതെന്നാണ് വിശദീകരണം.
സെക്രട്ടേറയറ്റിനുള്ളിൽ ഫയർ ഡിറ്റക്റ്ററുകൾ സ്ഥാപിക്കാത്തതും ഫയർഫോഴ്സ് വാഹനം ക്യാമ്പ് ചെയ്യാൻ നടപടി ഇല്ലാത്തതും തിരിച്ചടിയായി. സെക്രട്ടേറിയറ്റിൽ ഒരു മാസം കൂടുമ്പോൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറണമെന്ന നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വർഷമായി സെക്രട്ടേറിയറ്റ് ഫയർഫോഴ്സ് യൂണിറ്റിൽ ജോലി ചെയ്യുന്നത്.
Post Your Comments