തിരുവനന്തപുരം: 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. കൃഷിയിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന മാലത്തിയോണ്‍ 2,4 – ഡി എന്നിവയടക്കം 27 കീടനാശിനികളാണ് നിരോധനത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതിനോടൊപ്പം ചില നിര്‍ദ്ദേശങ്ങള്‍ കൂടി കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.
അസഫേറ്റ്, അട്രാസിന്‍, ബെന്‍ഫുറോകാര്‍ബ്, ബ്യൂട്ടാക്ലോര്‍, ക്യാപ്റ്റാന്‍, കാര്‍ബോഫുറാന്‍, ക്ലോര്‍പൈറിഫോസ്, പെന്‍ഡിമെതാലിന്‍, ക്വിനാല്‍ഫോസ്, സള്‍ഫോസള്‍ഫുറോണ്‍, തയോഡികാര്‍ബ്, തയോഫാനേറ്റ് ഇമെഥൈല്‍, തൈറാം, 2, 4-ഡി, ഡെല്‍റ്റാമൊതിന്‍, ഡൈക്കോഫോള്‍, ഡൈമെതോയോറ്റ്, ഡിനോകാപ്, മാലത്തിയോണ്‍, മാങ്കോസെബ്, മെതോമിന്‍, മോണോക്രോട്ടോഫോസ്, ഓക്‌സിഫ്‌ലൂര്‍ഫെന്‍, സിനെബ്, സിറം എന്നീ 27 കീടനാശിനികളാണ് ഇപ്പോള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനിച്ച് കരട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന കളനാശിനികളും ഉള്‍പ്പെടുന്നുണ്ട്.
Post Your Comments