ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാനെ സഹായിച്ച് ചൈന, യുദ്ധക്കപ്പല്‍ ചൈനയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് . ഇന്ത്യ, അമേരിക്ക, ജപ്പാന്‍ രാജ്യങ്ങളുമായി സംഘര്‍ഷം തുടരുന്നതിനിടെ ചൈന പാക്കിസ്ഥാനെ കാര്യമായി തന്നെ സഹായിക്കുന്നുണ്ട്. പ്രതിരോധ, ശാസ്ത്ര, സാമ്പത്തിക മേഖലകളിലെല്ലാം പാക്കിസ്ഥാനെ സഹായിക്കാന്‍ തന്നെയാണ് ചൈനയുടെ നീക്കം. പാക്കിസ്ഥാന്‍ നാവികസേനയ്ക്കായി ചൈന അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന യുദ്ധക്കപ്പല്‍ നിര്‍മിച്ചുനല്‍കി.
എല്ലാ സഖ്യകക്ഷികളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ചൈന. പാക്കിസ്ഥാനു വേണ്ടി നാല് നൂതന നാവിക യുദ്ധക്കപ്പലുകളാണ് നിര്‍മിച്ചു നല്‍കുക. ഇതില്‍ ആദ്യത്തേതാണ് നീറ്റിലിറക്കിയത്. ആദ്യത്തെ യുദ്ധക്കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് ഞായറാഴ്ച ഷാങ്ഹായിലെ ഹുഡോങ് സോങ്ഹുവ കപ്പല്‍ശാലയില്‍ നടന്നു.
ടൈപ്പ് -054 ക്ലാസ് ഫ്രിഗേറ്റിന്റെ ആദ്യ യുദ്ധക്കപ്പല്‍ വിക്ഷേപിച്ചതോടെ പാക്കിസ്ഥാന്‍-ചൈന പ്രതിരോധ ബന്ധം പുതിയ അധ്യായമായി മാറിയെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന എപിപി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments