
ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പിയും ജെഡിയുവും എല്‍ജെപിയും ഒറ്റക്കെട്ടായി നേരിടുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ. മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാറായിരിക്കുമെന്ന് അറിയിച്ച നഡ്ഡ തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുമെന്നും അവകാശപ്പെട്ടു.
കോവിഡിനെയും പ്രളയത്തെയും സംസ്ഥാനം നേരിട്ട രീതിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രളയ പാക്കേജ് സംസ്ഥാനം നല്ലരീതിയിലാണ് നടപ്പാക്കിയത്. ഇക്കാര്യം സംസ്ഥാന ബി ജെ പി ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒപ്പം കോവിഡിനെ തിരെ പോരാടുന്നതിനും ആരോഗ്യസംരക്ഷണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക്, പ്രത്യേകിച്ച പാവപ്പെട്ടവര്‍ക്കായി മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും നഡ്ഡ പങ്കുവെച്ചു.
പ്രതിപക്ഷ കക്ഷികളെല്ലാം നിഷ്‌ക്രിയമാണ്.ബിഹാറിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ബിജെപിയെയാണെന്നും നദ്ദ പറഞ്ഞു. പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്രമോ, കാഴ്ചപ്പാടോ ജനങ്ങളെ സേവിക്കാനുളള ആഗ്രഹമോ ഇല്ല. തരംതാണ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നും നദ്ദ ആരോപിച്ചു.
Post Your Comments