ന്യൂഡല്‍ഹി : ചൈന-പാകിസ്ഥാന്‍ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ജൈവ-രാസായുധങ്ങള്‍ വരെ പ്രയോഗിക്കാന്‍ ശേഷിയുള്ള ലോകത്തെ ഏറ്റവും കരുത്തുറ്റ ടാങ്കുകളിലൊന്ന് ഇന്ത്യയുടെ ടി 90 ഭീഷ്മ. . അടുത്തിടെയാണ് ടി 90 ടാങ്കുകളില്‍ ഘടിപ്പിക്കാവുന്ന 1512 മൈന്‍ പ്ലോകള്‍ നിര്‍മിക്കാനായി ബിഇഎംഎല്ലിന് അനുമതി നല്‍കിയത്. ടാങ്കറുകള്‍ക്ക് മുന്നില്‍ മൈനുകളുണ്ടെങ്കില്‍ അവ പൊട്ടിത്തെറിക്കും മുന്‍പ് കണ്ടെത്താന്‍ സഹായിക്കുന്നവയാണ് മൈന്‍ പ്ലോകള്‍. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കരാറിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.
ഇതിനിടെ ചൈനയുടെ ടൈപ് 15 ടാങ്കറുകള്‍ക്ക് സമാനമായ ഭാരം കുറഞ്ഞ ടാങ്കറുകള്‍ വാങ്ങാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് യുറേഷ്യന്‍ടൈംസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ചൈന ടൈപ്പ് 15 ടാങ്കുകള്‍ അണിനിരത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നീക്കം. ടി 90 പോലുള്ള ഭാരമേറിയ ടാങ്കറുകള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ചും അന്തരീക്ഷത്തിലെ ഓക്സിജന്റെ കുറവ് ഇത്തരം ടാങ്കുകളുടെ എന്‍ജിന്റെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത കുറക്കും. ഈ ന്യൂനത തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ നടപടി.
രാജ്യത്തിന്റെ ടാങ്കുകളുടെ ആധുനികവല്‍ക്കരണം ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് ചൈനീസ് സൈന്യവുമായി ലഡാക്കിലുണ്ടായ മുഖാമുഖമെന്നാണ് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ എ.ബി. ശിവാനെ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്.
Post Your Comments