Latest NewsNewsIndia

ശത്രുവിനെ സെക്കന്റുകള്‍ക്കുള്ളില്‍ ഭസ്മമാക്കുന്ന കരുത്തുറ്റ ആറ് ടി-90 ഭീഷ്മ ടാങ്കുകളുമായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ : ചൈനയ്‌ക്കെതിരെ വമ്പന്‍ സൈനിക സജ്ജീകരണങ്ങള്‍

ന്യൂഡല്‍ഹി : ശത്രുവിനെ സെക്കന്റുകള്‍ക്കുള്ളില്‍ ഭസ്മമാക്കുന്ന കരുത്തുറ്റ ആറ് ടി-90 ഭീഷ്മ ടാങ്കുകളുമായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ .ചൈനയ്ക്കെതിരെ വമ്പന്‍ സൈനിക സജ്ജീകരണങ്ങളുമായാണ് ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ നില ഉറപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ തുടരുന്നതിനിടെ, പ്രശ്‌നങ്ങള്‍ കൈവിട്ടുപോയാല്‍ തിരിച്ചടിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. . ഗല്‍വാന്‍ താഴ്വരയുള്‍പ്പെടുന്ന മേഖലയില്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന കരുത്തുറ്റ ആറ് ടി-90 ഭീഷ്മ ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു. ശത്രുവിന്റെ ടാങ്കുകളെ തകര്‍ക്കുന്ന മിസൈല്‍ സംവിധാനവും അതിര്‍ത്തിയില്‍ സജ്ജമാണ്. ശക്തിയില്‍ പ്രഹരിക്കാനും ആണവ, ജൈവ, രാസ ആക്രമണങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ് ഭീഷ്മ ടാങ്കുകള്‍.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏഴ് പോര്‍മുഖങ്ങള്‍ : ശക്തമായ പ്രതിരോധത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം

ഗല്‍വാന്‍ നദിക്കരയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സായുധ സൈന്യത്തെ വിന്യസിക്കുകയും കൂടുതലായി ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്‌തെന്ന വിവരത്തെ തുടര്‍ന്നാണു ഇന്ത്യയുടെ പടയൊരുക്കം. പരമ്പരാഗത യുദ്ധതന്ത്രത്തിലും സ്‌ഫോടനാത്മക ആയുധങ്ങള്‍ പ്രയോഗിക്കുന്നിടത്തും ഒരുപോലെ ഫലപ്രദമാണ് ഈ പോരാളി. 9എം119 റെഫ്‌ലക്‌സും (എടി-11 സ്‌നൈപര്‍) ടാങ്ക്വേധ മിസൈല്‍ സംവിധാനവുമുള്ള ടി-90യുടെ പ്രഹരപരിധി 100 മുതല്‍ 4000 മീറ്റര്‍ വരെയാണ്. പരമാവധി ദൂരേക്കു 11.7 സെക്കന്‍ഡ് കൊണ്ട് എത്തിച്ചേര്‍ന്നു ശത്രുവിനെ തകര്‍ക്കും.

എക്‌സ്‌പ്ലോസിവ് റിയാക്ടീവ് ആര്‍മര്‍ (ഇആര്‍എ) ഘടിപ്പിച്ച ടാങ്കുകളെ ലക്ഷ്യം വയ്ക്കുന്ന ഇവയ്ക്ക് 5 കിലോമീറ്റര്‍ പരിധിയില്‍ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളെയും തകര്‍ക്കാനാകും. 23.4 കിലോഗ്രാം ആണ് മിസൈലിന്റെ ഭാരം. ഇന്‍ഫ്രാറെഡ് ജാമര്‍, ലേസര്‍ വാണിങ് സിസ്റ്റം, ഗ്രനേഡ് ഡിസ്ചാര്‍ജിങ് സിസ്റ്റം, കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണിത്. ടാങ്കിലെ ഡ്രൈവര്‍ക്കു ടിവിഎന്‍-5 ഇന്‍ഫ്രാറെഡ് വഴി രാത്രിക്കാഴ്ചയും സാധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button