ന്യൂഡല്‍ഹി: ഗല്‍വാനില്‍ ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യയുടെ സൈനിക വിന്യാസം. ഗല്‍വാന്‍ താഴ്‌വരയുള്‍പ്പെടുന്ന മേഖലയില്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന ആറ് ടി90 ഭീഷ്‌മ ടാങ്കുകള്‍ ഇന്ത്യന്‍ വിന്യസിച്ചു. ഗല്‍വാന്‍ നദിക്കരയില്‍ ചൈന സായുധ സൈന്യത്തെ വിന്യസിക്കുകയും കൂടുതലായി ടെന്റുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തെന്ന വിവരത്തെ തുടര്‍ന്നാണു ഇന്ത്യയുടെ നീക്കം. കമാന്‍ഡര്‍തല ചര്‍ച്ചയ്‌ക്കു തൊട്ടുമുമ്പാണ് ഇന്ത്യ ടാങ്കുകള്‍ വിന്യസിച്ചത്.
പരമ്പരാഗത യുദ്ധതന്ത്രത്തിലും സ്‌ഫോടനാത്മക ആയുധങ്ങള്‍ പ്രയോഗിക്കുന്നിടത്തും ഒരുപോലെ ഫലപ്രദമാണ് ടി90. ടാങ്ക്‌വേധ മിസൈല്‍ സംവിധാനവുമുള്ള ടി90യുടെ പ്രഹരപരിധി 100 മുതല്‍ 4000 മീറ്റര്‍ വരെയാണ്. ലക്ഷ്യം തകര്‍ക്കാന്‍ 11.7 സെക്കന്‍ഡ് മതിയാകും.2001ലാണു ഭീഷ്‌മ ടി90 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത്. നിലവില്‍ ആയിരത്തിലേറെ ടി90 ടാങ്കുകള്‍ ഇന്ത്യക്കുണ്ട്. തമിഴ്‌നാട് ആവടിയിലെ ഹെവി വെഹിക്കിള്‍ ഫാക്‌ടറിയിലാണ് ഇവ ഇപ്പോള്‍ നിര്‍മിക്കുന്നത്.
ആപ്പുകൾ വിലക്കിയതിന് പിന്നാലെ ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കും നിയന്ത്രണവുമായി കേന്ദ്രം
അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ താഴ്‌ന്നു പറക്കുന്ന ഹെലികോപ്‌റ്ററുകളെയും തകര്‍ക്കാനും ടി90 നാകും. 23.4 കിലോഗ്രാമാണു മിസൈലിന്റെ ഭാരം. ഇന്‍ഫ്രാറെഡ് ജാമര്‍, ലേസര്‍ വാണിങ് സിസ്‌റ്റം, ഗ്രനേഡ് ഡിസ്‌ചാര്‍ജിങ് സിസ്‌റ്റം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓരോ ടാങ്കും. ഇതു നിയന്ത്രിക്കുന്ന സൈനികനു ടിവിഎന്‍5 ഇന്‍ഫ്രാറെഡ് വഴി രാത്രിക്കാഴ്‌ചയും സാധ്യമാണ്.
Post Your Comments