Latest NewsNewsIndia

അതിര്‍ത്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യ: ചൈന കയ്യേറ്റ ശ്രമങ്ങള്‍ അവസാനിപ്പിച്ചത് ഇന്ത്യന്‍ ടാങ്കുകള്‍ എത്തിയതോടെ

ലഡാക്ക്: ഇന്ത്യയുടെ ടാങ്കറുകളെ ചൈനയ്ക്ക് ഭയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശമായ ലഡാക്കില്‍ ചൈനയുടെ  കയ്യേറ്റ
ശ്രമങ്ങള്‍ക്കു തടയിടുന്നതിനു വേണ്ടി 2020ല്‍ ഇന്ത്യ ടി 90 ഭീഷ്മാ, ടി 72 അജയ് ടാങ്കുകളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. അതിനു ശേഷം ചൈന കാര്യമായ തോതില്‍ ഇവിടെ കയ്യേറ്റങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഈ രണ്ട് ടാങ്കുകളും അതിര്‍ത്തിയില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി മുതല്‍ 17,000 അടി വരെ ഉയരെയാണ് ഈ ടാങ്കുകള്‍ നിലയുറപ്പിച്ചിട്ടുള്ളത്.

Read Also :പാക് അതിര്‍ത്തിയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി ഡ്രോണ്‍: ഐഇഡിയും ഗ്രനേഡുകളും പിടികൂടി

ലഡാക്കില്‍ ടാങ്കുകള്‍ വിന്യസിക്കുവാന്‍ ഇന്ത്യ തീരുമാനമെടുത്തപ്പോള്‍ ഇത്രയേറെ ഉയരത്തില്‍ ഇവയുടെ പ്രവര്‍ത്തനക്ഷമത എത്രത്തോളം മികച്ചതായിരിക്കുമെന്ന് സംശയമുണ്ടായിരുന്നു. ‘കഴിഞ്ഞ ഒരു വര്‍ഷമായി ഈ ടാങ്കുകള്‍ ഇവിടെ ഉണ്ട്. ഇതിനോടകം തന്നെ ഈ ഉയരത്തിലും പ്രത്യേകിച്ച് ഇത്തരം പ്രതികൂല കാലാവസ്ഥയിലും ടാങ്കുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സൈനികര്‍ക്ക് മനസിലായി,’ സൈനിക വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോടായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button