Latest NewsIndiaNewsInternational

ചൈ​ന​ക്ക് എ​തി​രാ​യ നി​ല​പാ​ട് കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി ഇ​ന്ത്യ : ട്രെ​യി​നു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ചൈ​നീ​സ് ക​ന്പ​നി​ക്ക് ന​ല്‍​കി​യ ക​രാ​ര്‍ റ​ദ്ദാ​ക്കി.

ന്യൂ ഡൽഹി : ട്രെ​യി​നു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തിനായി ചൈ​നീ​സ് കമ്പ​നി​ക്ക് ന​ല്‍​കി​യ ക​രാ​ര്‍ റദ്ദ് ചെയ്ത് ഇന്ത്യ. 44 സെ​മി ഹൈ​സ്പീ​ഡ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നുള്ള കരാറാണ് റദ്ദാക്കിയത്, ആ​ഭ്യ​ന്ത​ര ക​ന്പ​നി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പു​തി​യ ഒ​രാ​ഴ്ച​ക്ക​കം പു​തി​യ ടെ​ണ്ട​ര്‍ ക്ഷ​ണി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചൈ​നീ​സ് സം​യു​ക്ത സം​രം​ഭ​മാ​യ സി​ആ​ര്‍​ആ​സി പ​യ​നി​യ​ര്‍ ഇ​ല​ക്‌ട്രി​ക് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യു​മാ​യിട്ടായിരുന്നു കരാറെ​ന്ന് വ്യ​ക്ത​മാ​യ​പ്പോ​ഴാണ് ടെ​ണ്ട​ര്‍ റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചതെ​ന്ന് റെ​യി​ല്‍​വേ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുന്നു .

സെ​മി ഹൈ​സ്പീ​ഡ് ട്രെ​യി​ന്‍ നി​ര്‍​മാ​ണ​ത്തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ച​പ്പോ​ള്‍ മു​ന്നോ​ട്ടു​വ​ന്ന ആ​റ് കമ്പ​നി​ക​ളി​ലെ ഏ​ക വി​ദേ​ശ കമ്പ​നി​യാ​യി​രു​ന്നു ഇ​ത്. ഭാ​ര​ത് ഇ​ന്‍​ഡ​സ്ട്രീ​സ്, സം​ഗ്രൂ​ര്‍, ഇ​ല​ക്‌ട്രോ​വേ​വ്സ് ഇ​ല​ക്‌ട്രോ​ണി​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, മേ​ധ സെ​ര്‍​വോ ഡ്രൈ​വ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, പ​വ​ര്‍​നെ​റ്റി​ക്സ് എ​ക്യു​പ്മെ​ന്‍റ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നി​വ​യാ​ണ് ടെ​ണ്ട​റി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു കമ്പനികൾ.

ചൈ​ന ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​ആ​ര്‍​ആ​ര്‍​സി യോ​ങ്കി ഇ​ല​ക്‌ട്രി​ക് കമ്പ​നി​യും ഗു​ഡ്ഗാ​വ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​യ​നി​യ​ര്‍ ഫി-​മെ​ഡ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കമ്പ​നി​യും ചേ​ര്‍​ന്ന് രൂ​പ​വ​ത്ക​രി​ച്ച സം​യു​ക്ത സം​രം​ഭ​മാ​യി​രു​ന്നു ഇ​ത്. 2015ലാ​ണ് ഇ​രു​ക​മ്പ​​നി​ക​ളും ചേ​ര്‍​ന്ന് പു​തി​യ കമ്പ​നി രൂ​പ​വ​ത്ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button