കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ കൈക്കൂട്ടുകടവ് പൂവളപ്പിൽ എൻ. ഉമർ ഫാറൂഖ് (47) ആണ് മരിച്ചത്. മിഷ്‍രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ജൂലൈ 19ന് നാട്ടിലേക്ക് പോകാൻ ഉമർ ഫാറൂഖ് വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവച്ചതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. കുഞ്ഞാമിനയാണ് ഭാര്യ. ഫഹീമ, ഫഹീസ എന്നിവർ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടാകോൾ അനുസരിച്ച് കുവൈത്തിൽ തന്നെ ഖബറടക്കും.
Post Your Comments