കോവിഡ് കെയര്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്‌സിംഗ് സ്റ്റാഫുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് േെഗഹ്ലാട്ട് അവര്‍ക്ക് അധിക ഓണറേറിയം നല്‍കുമെന്ന് പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രോഗികള്‍ക്ക് നല്ല പരിചരണം നല്‍കുന്നതിനായി ഐസിയുവിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കും കോവിഡ് കെയര്‍ ആശുപത്രികളിലെ വാര്‍ഡുകള്‍ക്കും അധിക ഓണറേറിയം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ പ്രോട്ടോക്കോളുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പാക്കണമെന്നും ഗെഹ്ലോട്ട് പോലീസിനും ജില്ലാ ഭരണാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആരോഗ്യ പ്രോട്ടോക്കോളുകളുമായി യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കൊറോണ വൈറസ് പാന്‍ഡെമിക് കണക്കിലെടുത്ത് എല്ലാവരും നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി രഘു ശര്‍മ്മ, ചീഫ് സെക്രട്ടറി രാജീവ സ്വരൂപ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments