വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് ആകുന്നതിനു മുന്‍പുള്ള ജീവിതം താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഒബാമ തന്റെ ജോലി നല്ലതു പോലെ ചെയ്യാത്തതിനാലാണ് താന്‍ രാഷ്ട്രിയത്തിലേക്ക് എത്തിയതെന്നും തുടർന്ന് രാജ്യം തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായിരുന്ന സമയം ഒബാമ ജോലി നന്നായി ചെയ്തില്ല. ഞാന്‍ ഇവിടെ വരാന്‍ കാരണം ഒബാമയും ജോ ബൈഡനുമാണ്. അവര്‍ ജോലി നന്നായി ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇവിടെ കാണില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. രാക് ഒബാമ പ്രസിഡന്റായിരുന്ന സമയം ജോ ബൈഡന് ആയിരുന്നു വൈസ് പ്രസിഡന്റ് . നവംബറില്‍ നടക്കാനിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളി കൂടിയാണ് അദ്ദേഹം.
Also read : ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു
ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പ്രസിഡന്റ് സ്ഥാനത്തിരുന്ന് റിയാലിറ്റി ഷോ കളിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നു ഡെമോക്രാറ്റിക് കൺവെൻഷന്റെ മൂന്നാം രാത്രിയിൽ മുൻ പ്രസിഡന്റ് ഒബാമ വിമർശിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തുടരാൻ ട്രംപ് അയോഗ്യനാണ്. പ്രസിഡന്റിന്റെ ജോലിയിൽ ഏർപ്പെടാൻ ട്രംപിന് താൽപര്യമില്ല. സ്വന്തം കാര്യവും സുഹൃത്തുക്കളെ സഹായിക്കുന്നതിനുമല്ലാതെ മറ്റൊന്നും ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല. രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന് വോട്ടു ചെയ്യേണ്ടത് ആവശ്യമാണെന്നും ഒബാമ പറഞ്ഞു.
മിഷേൽ ഒബാമയും കഴിഞ്ഞ ദിവസം ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രാഗത്തെത്തിയിരുന്നു. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. മറ്റുള്ളവരോട് സഹാനുഭൂതിയോ ദയയോ ഇല്ലാത്തയാൾ. എന്തെങ്കിലും ആവശ്യത്തിന് നാം വൈറ്റ് ഹൗസിലേക്ക് നോക്കുമ്പോൾ ഇപ്പോൾ കാണുന്നത് അരാജകത്വവും വിഭജനവുമാണെന്നും മിഷേൽ വിമർശിച്ചു. . ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ഉറച്ച പിന്തുണയും അവർ വാഗ്ദാനം ചെയ്തു.
Post Your Comments