കൊച്ചി • സുരേഷ് ഗോപിയെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കാനിരുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ എന്ന ചിത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ എറണാകുളം ജില്ലാ കോടതി സ്ഥിരപ്പെടുത്തി. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ യാതൊരുവിധ പരസ്യപ്രചാരണവും പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഷാജി കൈലാസ് നിര്‍മ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി നടപടി.
പോലീസിലെ ഉന്നതനുമായി കുറുവച്ചന് നടത്തിയ വര്‍ഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തിയെന്നായിരുന്ന ഹര്‍ജിക്കാരുടെ ആരോപണം. കടുവയുടെ തിരക്കഥാകൃത്തായ ജിനു അബ്രഹമാണ് കോടതിയെ സമീപിച്ചത്.
നേരത്തെ, രണ്ടു സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ യഥാര്‍ത്ഥ കുറുവച്ചന് രംഗത്തെത്തിയിരുന്നു. കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്ന പാലാ സ്വദേശിയാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി മുന്നോട്ടുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്‍ജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചന് പറയുന്നു. മോഹന്‍ലാലാണ് തന്റെ കഥാപാത്രമായി കുറുവച്ചന്റെ മനസിലുള്ളത്. എന്നാലും സുരേഷ് ഗോപിയുടെ ആകാരവും ഡയലോഗ് പ്രസന്റേഷനും കഥാപാത്രത്തിനിണങ്ങുന്നതാണെന്ന് കുറുവച്ചന് പറഞ്ഞിരുന്നു.
Post Your Comments