ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി ശൈഖ് റഷീദ്. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് അണു ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിൽ റഷീദ് ഭീഷണി മുഴക്കി. യുദ്ധമുഖത്ത് പാക് സൈന്യത്തെക്കാളും ഇന്ത്യന്‍ സൈന്യത്തിന് മേല്‍കൈ ഉണ്ടെങ്കിലും പാകിസ്താന്റെ പക്കല്‍ ചെറുതും കൃത്യതയാര്‍ന്നതുമായ ആറ്റം ബോബുകളുണ്ട്. ഇവയ്ക്ക് അസം വരെയുള്ള ഇന്ത്യന്‍ മേഖലയെ ലക്ഷ്യം വെക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read also: പിണറായി സര്‍ക്കാരിന്റെ ഓണക്കിറ്റുകള്‍ പ്രഹസനമെന്ന് വിജിലന്‍സ്: വ്യാപക തട്ടിപ്പുകള്‍
അതേസമയം പാകിസ്ഥാന് ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ സൗദി അറേബ്യ സന്ദര്‍ശന വിഷയം വിവാദമാകാനിടയുള്ള സാഹചര്യത്തിലാണ് ഷെയ്ഖ് റഷീദ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും റിപ്പോർട്ടുണ്ട്. കാശ്മീരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നത് നിറുത്തണമെന്ന് സൗദി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments