ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് പാകിസ്ഥാൻ. ഇക്കാര്യം തുറന്നു സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പ്രതിരോധമന്ത്രിയും പിഎംഎൽ-എൻ നേതാവുമായ ഖ്വാജ ആസിഫ്. പാകിസ്താൻ പാപ്പരായി കഴിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. സിയാൽകോട്ടിലെ സ്വകാര്യ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ‘അഭിമാനവും സന്തോഷവും’: അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ – രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവ്
ഭരണം കയ്യാളിയിരുന്നപ്പോൾ ഇമ്രാൻ ഖാൻ നടത്തിയിരുന്ന കളികളുടെ ഫലമാണ് പാകിസ്താന്റെ ഇന്നത്തെ വിധി. രാജ്യം ഇന്നനുഭവിക്കുന്ന ഭീകരതയാണ് ആ വിധി. രാജ്യത്ത് ഭീകരവാദം തഴച്ചുവളരാൻ അനുവദിച്ചത് പിടിഐ നേതൃത്വം നൽകിയ ഇമ്രാൻ സർക്കാരാണ്. രാജ്യം പാപ്പരായി കഴിഞ്ഞുവെങ്കിലും അതിനുള്ള പരിഹാരം പാകിസ്താന് അകത്ത് തന്നെയുണ്ട്. എന്നിട്ടും സഹായത്തിനായി അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടുത്ത പ്രതിസന്ധിയാണ് നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്നത്. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും ഉൾപ്പെടെ വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്.
Post Your Comments