ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങളില്‍ പ്രധാനമാണ് വൈറ്റമിനുകള്‍. ഇതില്‍ തന്നെ വൈറ്റമിന്‍-സിക്കുള്ള പങ്ക് ഈ കൊവിഡ് കാലത്ത് ഓരോരുത്തര്‍ക്കും അറിയാമായിരിക്കും. അതെ, രോഗ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ധര്‍മ്മങ്ങളിലൊന്ന്.
അതുകൊണ്ട് തന്നെയാണ് കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ വൈറ്റമിന്‍-സി ഗുളികകളുടെ ഉപയോഗവും, വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണസാധനങ്ങളുടെ ഉപയോഗവുമെല്ലാം വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ വൈറ്റമിന്‍-സി ഗുളികകള്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
ശരീരത്തിന് അവശ്യം വേണ്ട ഘടകമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് പല രീതിയിലും നമ്മെ ബാധിച്ചേക്കും. വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണം ഇക്കാര്യത്തില്‍ അത്രമാത്രം ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ ഗുളികകള്‍ ആകുമ്പോള്‍ ഇതിനുള്ള സാധ്യത ഏറെയാണ്. മിക്ക സമയത്തും ഇത്തരത്തില്‍ ഗുളികകളിലൂടെ വൈറ്റമിന്‍-സി ഓവര്‍ഡോസ് ആകാറില്ല. എങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വൈറ്റമിന്‍-സി അളവ് കൂടിയാല്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങള്‍:-
1. വയറിളക്കം
2. ക്ഷീണം
3. ഓക്കാനം
4. നെഞ്ചെരിച്ചില്‍
5. വയറുവേദന
തലവേദന
ഉറക്കമില്ലായ്മ
മൂത്രത്തില്‍ കല്ല്, പോഷകങ്ങള്‍ ആകിരണം ചെയ്യുന്നതിലുള്ള കുറവ്, എല്ലിന് കേടുപാട് തുടങ്ങി ഒരുപിടി പ്രശ്നങ്ങളിലേക്കാണ് വൈറ്റമിന്‍- സി അമിതമാകുന്നത് നയിക്കുക. ഇനി പ്രതിദിനം എത്രമാത്രം വൈറ്റമിന്‍- സി എടുക്കാം എന്നതിന്റെ (ഐസിഎംആര്‍) കണക്ക് നോക്കാം. </p>
മുതിര്‍ന്ന പുരുഷന്‍ – 40 എംജി
മുതിര്‍ന്ന സ്ത്രീ – 40 എംജി
ഗര്‍ഭിണി/മുലയൂട്ടുന്ന സ്ത്രീകള്‍ – 60- 80 എംജി
0-1 വയസ് വരെയുള്ള കുട്ടികള്‍ – 25 എംജി
1-17 വയസ് വരെയുള്ളവര്‍ – 40 എംജി
പരമാവധി വൈറ്റമിന്‍-സിക്കായി ഭക്ഷണത്തെ തന്നെ ആശ്രയിക്കുന്നതാണ് ഏറ്റവും ഉത്തമം. സിട്രസ് ഫ്രൂട്ട്സ്, തക്കാളി, പപ്പായ, നെല്ലിക്ക. ഇലക്കറികള്‍ എന്നിവയുള്‍പ്പെടെ വൈറ്റമിന്‍-സി നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗുളിക കഴിക്കുമ്പോള്‍ കഴിയുന്നതും ഡോക്ടറുടെ നിര്‍ദേശം തേടുക. കൃത്യമായി ഈ നിര്‍ദേശങ്ങള്‍ പാലിച്ച ശേഷം മാത്രം ഗുളികകള്‍ കഴിക്കുക.
Post Your Comments