ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ സി. എല്ലുകളുടെ വികസനം, രക്തധമനികളുടെ ആരോഗ്യം, മുറിവുണക്കൽ എന്നിവയ്ക്കെല്ലാം വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. കൊളാജൻ എന്ന അവശ്യ പ്രോട്ടീന്റെ ശരിയായ ഉത്പാദനത്തിനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ സി ശരീരകലകളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ സിയുടെ പ്രധാന ആരോഗ്യ ഗുണങ്ങളിൽ ഒന്ന് വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവാണ്. വിറ്റാമിൻ സി മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുവെന്നും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായി പപ്പായ കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിൽ പപ്പായ ചേർക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആർത്തവ വേദന നിയന്ത്രിക്കാനും സഹായിക്കും.
Post Your Comments