COVID 19News

തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് യൂസഫലിക്ക് കൊടുത്തിരുന്നെങ്കിൽ ഒരു ക്ലാഷ് ഒഴിവാക്കാമായിരുന്നു : അദാനിയെ എതിർക്കുന്ന സി.പി.എം നിലപാട് കാണുമ്പോൾ രോമാഞ്ചം ഉള്ളവരുണ്ടെങ്കിൽ ആ വിഴിഞ്ഞം റിപ്പോർട്ട് ഒന്ന് വായിക്കാന്‍ ഉപദേശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍‌

തിരുവനന്തപുരം • തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് യൂസഫലിക്ക് കൊടുത്തിരുന്നെങ്കിൽ ഒരു ക്ലാഷ് ഒഴിവാക്കാമായിരുന്നുവെന്ന് അഡ്വ.ഹരീഷ് വാസുദേവന്‍‌. കണ്ണൂര്‍ കിയാല്‍, കൊച്ചി സിയാല്‍ വിമാനത്താവളങ്ങളിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവന്റെ പരിഹാസം.

ജനങ്ങളുടെ ഭൂമി ഖജനാവിലെ കാശിനു ഏറ്റെടുത്തു, അതിൽ കുറച്ച് ഏക്കറിന് നൂറുരൂപ തോതിൽ ലീസിന് നൽകി, ഭൂരിപക്ഷം ഷെയറും പൊതു ഉടമസ്ഥതയിൽ വെച്ചു തുടങ്ങിയ കണ്ണൂർ വിമാനത്താവളത്തിനു വിവരാവകാശം ബാധകമല്ല, ഒരു ചോദ്യവുമായി അങ്ങോട്ട് പോകേണ്ട. എന്നാൽ CAG ഓഡിറ്റ് ബാധകമാണോ? അതും അല്ല. കിയാലിന്റെ നിലപാട് അതാണ്. യൂസഫലിക്ക് ലാഭം കിട്ടുന്ന ഒരിടത്തും സുതാര്യത അന്വേഷിച്ചു ഒരാളും പോകേതില്ലെന്നും ഹരീഷ് പറയുന്നു.

സുതാര്യതയുടെയും പബ്ലിക് ഓഡിറ്റിന്റെയും കാര്യത്തിൽ കൊച്ചി എയർപോർട്ടിലെ സ്ഥിതിയും ഏറെക്കുറെ അതൊക്കെ തന്നെ. തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് യൂസഫലിക്ക് കൊടുത്തിരുന്നെങ്കിൽ ഒരു ക്ലാഷ് ഒഴിവാക്കാമായിരുന്നു. അദാനിയെ എതിർക്കുന്ന സി.പി.എം നിലപാട് കാണുമ്പോൾ രോമാഞ്ചം ഉള്ളവരുണ്ടെങ്കിൽ ആ വിഴിഞ്ഞം റിപ്പോർട്ട് ഒന്ന് വായിച്ചാല്‍ മതിയാകും.

എന്നിരുന്നാലും തന്റെ പിന്തുണ തിരുവനന്തപുരത്തെ സ്വകാര്യവൽക്കരണത്തെ എതിര്‍ക്കുന്നവര്‍ക്കാകുമെന്നും ഹരീഷ് കുറിച്ചു.

അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ജനങ്ങളുടെ ഭൂമി ഖജനാവിലെ കാശിനു ഏറ്റെടുത്തു, അതിൽ കുറച്ച് ഏക്കറിന് നൂറുരൂപ തോതിൽ ലീസിന് നൽകി, ഭൂരിപക്ഷം ഷെയറും പൊതു ഉടമസ്ഥതയിൽ വെച്ചു തുടങ്ങിയ കണ്ണൂർ വിമാനത്താവളത്തിനു വിവരാവകാശം ബാധകമല്ല, ഒരു ചോദ്യവുമായി അങ്ങോട്ട് പോകേണ്ട. എന്നാൽ CAG ഓഡിറ്റ് ബാധകമാണോ? അതും അല്ല. കിയാലിന്റെ നിലപാട് അതാണ്. യൂസഫലിക്ക് ലാഭം കിട്ടുന്ന ഒരിടത്തും സുതാര്യത അന്വേഷിച്ചു ഒരാളും പോകേണ്ട. സുതാര്യതയുടെയും പബ്ലിക് ഓഡിറ്റിന്റെയും കാര്യത്തിൽ കൊച്ചി എയർപോർട്ടിലെ സ്ഥിതിയും ഏറെക്കുറെ അതൊക്കെ തന്നെ.

തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് യൂസഫലിക്ക് കൊടുത്തിരുന്നെങ്കിൽ ഒരു ക്ലാഷ് ഒഴിവാക്കാമായിരുന്നു.

അദാനിയെ എതിർക്കുന്ന CPIM ന്റെ നിലപാട് കാണുമ്പോൾ രോമാഞ്ചം ഉള്ളവരുണ്ടെങ്കിൽ ആ വിഴിഞ്ഞം റിപ്പോർട്ട് ഒന്ന് വായിച്ചാൽ മതിയാകും.

എന്നിരുന്നാലും തിരുവനന്തപുരത്തെ സ്വകാര്യവൽക്കരണം എതിർക്കാൻ ആരു മുന്നോട്ടു വന്നാലും പിന്തുണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button