![SCHOOL](/wp-content/uploads/2018/12/school-6.jpg)
മനാമ : സ്കൂളുകള്‍ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ച് ബഹ്‌റൈൻ. സെപ്‍തംബര്‍ ആറ് മുതല്‍ അധ്യാപകരും മറ്റ് ജീവനക്കാരും ജോലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നതായും, സെപ്‍തംബര്‍ 16 മുതലായിരിക്കും കുട്ടികള്‍ സ്കൂളിലെത്തുകയെന്ന് പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡയറക്ടര്‍ ഡോ. ഫവാസ് അല്‍ ഷെറൂഗി പ്രസ്താവനയിലൂടെ അറിയിച്ചു.
Also read :കോവിഡ് വ്യാപനം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ പഠനം നിര്‍ത്തിവെച്ച തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. എന്നാല്‍ പുതിയ അക്കാദമിക വര്‍ഷത്തിലേക്ക് ഇത് ബാധകമല്ല. എന്നാല്‍ സ്കൂളില്‍ വന്ന് പഠനം നടത്തേണ്ടതുണ്ടോ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്നോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്നു ഡോ. ഫവാസ് അല്‍ ഷെറൂഗി വ്യക്തമാക്കി.
Post Your Comments