മലയാളികളുടെ സംസ്ഥാനോൽസവമായ ഓണം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങി തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിനുള്ളത്.
തിരുവോണദിവസം പുലർച്ചെ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നതും . ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നതും, ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ് ഇവയെന്ന് പറയപ്പെടുന്നു. കളിമണ്ണിൽ മെനെഞ്ഞെടുക്കുന്ന രൂപങ്ങൾ രണ്ടുദിവസം വെയിലത്താണ് മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു. ഉണ്ടാക്കിയെടുക്കുന്നത്.
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ള മറ്റൊരു ചടങ്ങാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിൽ തൃക്കാൽക്കര’ ഉണ്ടായതെന്നാണ് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും തൃക്കാക്കരയാണ്. വാമനനെയാണ് ഇവിടെ പൂജിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും. തിരുവോണ നാളിലാണ് ഏവരും ഇത് ധരിക്കുക.
Post Your Comments