KeralaLatest NewsNews

ഏത് മതവിഭാഗക്കാരുടെ വേദഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ എന്നെ ഏല്‍പിച്ചാലും ഉത്തരവാദിത്തത്തോടെ ഭംഗിയായി ഞാനത് ചെയ്യും: കമന്റ് ചെയ്‌തയാൾക്ക് മന്ത്രി കെ.ടി ജലീലിന്റെ മറുപടി

തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ പ്രോട്ടോക്കോള്‍ നിയമങ്ങളെ ലംഘിച്ചു കൊണ്ട് വിശുദ്ധ ഖുറാന്‍ കൊണ്ടുപോയതിന് വാദങ്ങൾ നിരത്തുന്നത് തുടർന്ന് മന്ത്രി കെ ടി ജലീൽ. അത്തരത്തില്‍ മന്ത്രി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കമന്റിട്ടയാള്‍ക്ക് ലഭിച്ച മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏത് മതവിഭാഗക്കാരുടെ വേദഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ എന്നെ ഏൽപിച്ചാലും ഉത്തരവാദിത്തത്തോടെ ഭംഗിയായി ഞാനത് ചെയ്യുമെന്ന് ജലീൽ കമന്റിന് മറുപടിയായി വ്യക്തമാക്കുന്നു.

Read also: ‘കോണ്‍ഗ്രസ് ആരംഭിച്ച എല്ലാം വിറ്റുതുലയ്ക്കുന്ന സാമ്പത്തിക നയത്തിന്റെ തുടര്‍ച്ചയാണ് മോദി ഭരണത്തിലും നടക്കുന്നത്’ ; വിമാനത്താവളം അദാനിക്ക് വിറ്റത് കേരളത്തോടുള്ള കൊടിയ വഞ്ചനയെന്ന് ഡിവൈഎഫ്ഐ

‘ജലീൽ സാഹിബ്‌, കേരളത്തിലെ മന്ത്രി അല്ലെ. അതും ദൈവം ഇല്ല എന്ന് പറയുന്ന വിശ്വസിക്കുന്ന മാർക്സിസ്റ്റ്‌ പാർട്ടിയുടെ. നിങ്ങളുടെ വ്യക്തിപരമായ വിശ്വാസം എന്തുമായിക്കൊള്ളട്ടെ; പക്ഷെ ആദരണീയമായ ഈ സ്ഥാനത്തിരുന്നുകൊണ്ട് ഒരു പ്രത്യേക മത വിഭാഗത്തിന്റെ മത ഗ്രന്ഥം വിതരണം ചെയ്യാൻ ആരാണ് നിങ്ങളെ അധികാരപ്പെടുത്തിയത്. അങ്ങിനെയെങ്കിൽ ക്രിസ്ത്യാനിയായ എന്റെ മത ഗ്രന്ഥമായ വിശുദ്ധ ബൈബിളും നിങ്ങൾ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു, കാരണം നിങ്ങൾ ജനാധിപത്യ രാജ്യത്തെ മന്ത്രിയാണ്.(എല്ലാവർക്കും തുല്യനീതി)..’ ഇതായിരുന്നു കമന്റ്.

കമന്റ് ശ്രദ്ധയില്‍ പെട്ടതോടെ മറുപടിയായി മന്ത്രി രംഗത്തെത്തി ‘ഏത് മതവിഭാഗക്കാരുടെ വേദഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ എന്നെ ഏല്‍പിച്ചാലും ഉത്തരവാദിത്തത്തോടെ ഭംഗിയായി ഞാനത് ചെയ്യും. കാരണം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ താങ്കള്‍ക്കത് മനസ്സിലാകും. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മുഖപുസ്തക ചിന്തകള്‍’ എന്ന പുസ്തകം നോക്കിയാലും അക്കാര്യം ബോധ്യമാകും.’ ജലീല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button