COVID 19KeralaLatest NewsNews

കോവിഡ് ഡ്യൂട്ടിക്ക് ശമ്പളമില്ല; സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയില്‍

കൊച്ചി : കോവിഡ് കാലത്തെ ശമ്പളം നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. ശമ്പളവും തസ്തികയും നിർണയിച്ച് സർവീസ് ചട്ടങ്ങൾ നടപ്പാക്കണം എന്നാണ് ആവശ്യം. വിവേചനവും ചൂഷണവും നടക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ഹരജിയില്‍ പറയുന്നു. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ അടക്കം സർക്കാർ നിയമിച്ച ജൂനിയർ ഡോക്ടർമാർ ആണ് കോടതിയെ സമീപിച്ചത്.

ജൂണിലാണ് ആയിരത്തിലധികം ജൂനിയര്‍ ഡോക്ടര്‍മാരെ കോവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ചത്. അന്ന് അവര്‍ക്ക് ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിരുന്നില്ല. ഇതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ ശമ്പളം നല്‍കുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നത്. അതിന് ശേഷം ആഗസ്റ്റില്‍ ശമ്പളം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഈ ഉത്തരവില്‍ വ്യക്തതയില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്നലെ 1758 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ഉൾപ്പടെയുളള നിരവധി ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button