Latest NewsNewsIndia

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണം : രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി : കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണമെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധി. പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ചേർത്ത് തയ്യാറാക്കിയ പുസ്തകത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ ഈ നിർദ്ദേശം മുൻപോട്ട് വച്ചിരുന്നു.

കുടുംബത്തിൽ നിന്നുള്ള ആരും പാർട്ടി അധ്യക്ഷനാകരുതെന്ന രാഹുലിന്റെ അഭിപ്രായത്തോട് പൂർണ്ണ യോജിക്കുന്നു. നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് പുറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നു. പാർട്ടി സ്വന്തമായ വഴി കണ്ടെത്തണം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡന്റിന് കീഴിൽ പ്രവർത്തിക്കാൻ തയ്യാറാണ്. അത് ഉത്തർപ്രദേശായാലും ആന്തമാൻ നിക്കോബാർ ദ്വീപിലായാലും പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

അതേസമയം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നു ഇന്ത്യ നാളെ എന്ന പുസ്തകത്തിലെ അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button