വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണെന്നും രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നും മിഷേൽ ഒബാമ പറഞ്ഞു. യുഎസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെ മിഷേലിന്റെ പ്രസ്താവന.
അമേരിക്കയ്ക്ക് ലഭിച്ചത് തീര്‍ത്തും തെറ്റായ ഒരു പ്രസിഡന്റി നെയാണ്. ജനങ്ങള്‍ എല്ലാ പരിണിതഫലങ്ങളും സഹിക്കേണ്ടിവരികയാണെന്നും മിഷേല്‍ പ്രസംഗത്തില്‍ ആരോപിച്ചു.
2016ലെ തെരഞ്ഞെടുപ്പ് രീതിയേയും മിഷേല്‍ വിമര്‍ശിച്ചു. ഒരു വലിയവിഭാഗം ജനത തങ്ങളുടെ വോട്ട് നിര്‍ണ്ണായകമായ ഒന്നല്ലെന്ന രീതിയിലാണ് ചിന്തിച്ചത്. മാത്രമല്ല ഒരു വലിയ കൂട്ടമാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വോട്ട് വേണ്ട പോലെ ലഭിക്കാത്തതിനാല്‍ ആരെയെ ങ്കിലും ഓവലിലെ പ്രസിഡന്റിന്റെ ഓഫീസിലേയ്ക്ക് പറഞ്ഞയക്കേണ്ട ഗതികേടാണുണ്ടാ യതെന്നും മിഷേല്‍ പരിഹസിച്ചു.
പ്രസിഡന്റാകുന്നതോടെ ആ വ്യക്തി ഒരിക്കലും മാറില്ല ; മറിച്ച് ആ വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവമാണ് പുറത്തുവരിക. അമേരിക്കയിലെ മുപ്പതുലക്ഷം ജനങ്ങളുടെ വോട്ടിന് വിലയുണ്ടെന്ന് തിരിച്ചറിയപ്പെടുന്നില്ലെന്നും മിഷേല്‍ പറഞ്ഞു.
Post Your Comments