NewsInternational

വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി മിഷേൽ

വാഷിങ്ടൺ: വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി യുഎസ് പ്രഥമവനിത മിഷേൽ ഒബാമ. വൈറ്റ് ഹൗസിൽ നടന്ന ‘സ്കൂൾ കൗൺസിലർ ഓഫ് ദ ഇയർ’ പുരസ്കാര വിതരണ ചടങ്ങിലായിരുന്നു മിഷേലിന്റെ പ്രസംഗം. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിലാവണം രാജ്യത്തെ യുവതയുടെ മുന്നോട്ട് പോക്കെന്നും ഭയപ്പാടോടെയല്ല ,മറിച്ച് പ്രതീക്ഷയോടെയാണ് ജീവിക്കേണ്ടതെന്നും പറയുകയുണ്ടായി.

മികച്ച വിദ്യാദ്യാസം കൊണ്ട് കരുത്തു നേടുകയാണ് വേണ്ടെതെന്നും കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് പോകണമെന്നും മിഷേൽ ഒബാമ ഓർമിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുമെന്നു പറഞ്ഞ മിഷേൽ രാജ്യത്തിന്റെ ‘ഫസ്റ്റ് ലേഡി’ ആവാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് വിതുമ്പലോടെ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button