Latest NewsBeauty & StyleLife Style

ആരോഗ്യ രഹസ്യം വെളിപ്പെടുത്തി മിഷേല്‍ ഒബാമ; അമ്പത്തിയഞ്ചാം വയസിലും യുവത്വം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം ഇതാണ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും പ്രിയതമ മിഷേല്‍ ഒബാമയ്ക്കും ലോകമെമ്പാടും ഏറെ ആരാധകരുണ്ട്. ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന ഒന്നാമത്തെ വനിതയാണ് മിഷേല്‍ ഒബാമ. ആഗോള പൊതുജനാഭിപ്രായ ഡേറ്റ കമ്പനിയായ യു-ഗവ് നടത്തിയ അന്വേഷണത്തിലാണ് ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന വനിതകളുടെ പട്ടികയിലേക്ക് മിഷേല്‍ ഒബാമയുടെ പേര് ഉയര്‍ന്നുവന്നത്. ഹോളിവുഡ് താരം ആഞ്ചലീന ജോളിയെപ്പോലും പിന്‍തള്ളിക്കൊണ്ടാണ് മിഷേല്‍ ഒന്നാമതെത്തിയത്.

കരിയറിലും വ്യക്തിജീവിതത്തിലും പരസ്പരം താങ്ങാകുന്ന ഒബാമ ദമ്പതികളുടെ ജീവിതം മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവരോട് വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചു തുറന്ന് സംസാരിച്ചിട്ടുള്ള വ്യക്തിത്വത്തിനുടമയാണവര്‍. അമ്പത്തിയഞ്ചിലും യുവത്വം നിലനിര്‍ത്തി പ്രസരിപ്പോടെയിരിക്കുന്ന മിഷേല്‍ എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. എന്നാല്‍ ആരാധകര്‍ക്ക് മുന്നില്‍ ആരോഗ്യത്തിന്റെ രഹസ്യവും വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. കുടുംബത്തോടൊപ്പം സന്തോഷകരമായിരുന്ന് സമയം ചിലവഴിക്കുക മാത്രമല്ല, കൃത്യമായ ഡയറ്റും വ്യായാമവും ഒക്കെയാണ് തന്റെ ആരോഗ്യത്തിന്റെയും യുവത്വത്തിന്റെയും പിന്നിലുള്ള രഹസ്യമെന്ന് മിഷേല്‍ വെളിപ്പെടുത്തുന്നു. തന്റെ ഭക്ഷണ രീതികളെക്കുറിച്ചും മിഷേല്‍ വെളിപ്പെടുത്തി. ദിവസവും പുലര്‍ച്ചെ 4.30നും അഞ്ചിനും ഇടയ്ക്ക് ഉറക്കമുണരും.
എഴുന്നേറ്റയുടന്‍ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കും. പിന്നെ ഓട്ടം, സ്‌കിപ്പിങ് തുടങ്ങിയ എന്തെങ്കിലും വാംഅപ്പ് എക്‌സര്‍സൈസുകള്‍ ചെയ്യും.

ഓട്‌സ്, ഫ്രൂട്ട് സലാഡ്, കൊഴുപ്പ് നീക്കം ചെയ്ത് പാല്‍ എന്നിവയാണ് മിഷേലിന്റെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത ഇറച്ചിയും കഴിക്കും. അത്താഴത്തിന് ചിക്കന്‍, സ്‌ക്രാംബിള്‍സ് എഗ്, ഫിഷ് ഫ്രൈഡ് റൈസ്, ഫ്രഷ് മുന്തിരി എന്നിവയാണ് കഴിക്കുന്നത്. ചായ, കാപ്പി, അരി, ഗോതമ്പ് തുടങ്ങിയവ വല്ലപ്പോഴും മാത്രമേ കഴിക്കൂ. ദിവസവും മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നതും തന്റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യമാണെന്ന് മിഷേല്‍ പറയുന്നു. മാത്രമല്ല സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതാണ് മിഷേലിന് ഏറെയിഷ്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button