ഫ്ലോറിഡ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യയേയും മകളുടെയും ചിത്രത്തേയും വധിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ പാപ്പരാസികള്‍. മിയാമി ബീച്ചില്‍ നിന്നുള്ള ഇവരുടെ മടക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയടക്കമുള്ള മാധ്യമങ്ങളില്‍ വൈറലായിത്തീര്ന്നിരിക്കുന്നത്. എന്നാല്‍ 19 വയസുള്ള മലിയ ഇത്തരത്തില്‍ നടക്കുന്നതില്‍ അത്ഭുതമില്ലെന്നും മറിച്ച് 53 വയസുള്ള അമ്മ മിഷെല്‍ ഇത്തരത്തില്‍ നടക്കുന്നതെന്തിനാണെന്ന ചോദ്യവും ഇതിനിടെ ചിലര്‍ നീരസത്തോടെ ചോദിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള ഒബാമയുടെ ഭാര്യ മിഷെലിന്റെയും മകള്‍ മലിയയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച മിയാമി ബീച്ചില്‍ വെയില് കാഞ്ഞ് സ്വിം സ്യൂട്ടില്‍ തിരിച്ച് വരുന്ന മിഷെലിന്റെയും മൂത്തമകളുടെയും ചിത്രങ്ങളാണ് വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളാല്‍ വലയം ചെയ്യപ്പെട്ടാണ് ഇവര്‍ നടന്ന് നീങ്ങുന്നത്. വളരെ അപൂര്‍വമായി മാത്രമേ ഇവര്‍ ഇത്തരം വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെന്നതാണ് ഇവയെ വ്യത്യസ്തമാക്കിയിരിക്കുന്നത്.
വൈറ്റ് ബിക്കിനി ടോപ്പും അതിനോട് യോജിക്കുന്ന ഹൈവേസ്റ്റഡ് വൈറ്റ് ഡെനിം കട്ട്ഓഫ് ഷോര്‍ട്ടുകളുമാണ് മിഷെല്‍ ധരിച്ചിരിക്കുന്നത്. മണലിലൂടെ പാദരക്ഷയൊന്നും ധരിക്കാതെയാണ് മിഷെലിന്റെ സഞ്ചാരം. ഒരു കൈയില്‍ ഷൂസ് പിടിച്ചിരിക്കുന്നത് കാണാം. തന്റെ സ്വിം സ്യൂട്ടിന് മേല്‍ മിഷെല്‍ ഒരു വൈറ്റ് ബ്ലൗസും ധരിച്ചിട്ടുണ്ടെങ്കിലും സ്വിം സ്യൂട്ട് കാണത്തക്കവിധത്തില്‍ അതിന്റെ മുന്‍ഭാഗം തുറന്നിരിക്കുന്നു. മലിയയും അമ്മയുടേതിന് സമാനമായ വേഷവിതാനത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ സ്വിം സ്യൂട്ടിന് മുകളില്‍ ഒരു ടാന്‍ ഹൂഡിയാണ് മലിയ ധരിച്ചിരിക്കുന്നത്.
എന്നാല്‍ മലിയയുടെ കറുത്ത ബിക്കിനി ബോട്ടം ഇതിലൂടെ ദൃശ്യമാണ്. തന്റെ കൈയില്‍ വൈറ്റ് സ്നിക്കേര്സും ഐ ഫോണും ചാര്‍ജറും മലിയ പിടിച്ചിട്ടുമുണ്ട്. ഒബാമയുടെ ഭരണകൂടത്തിലെ അഡ്മിനിസ്ട്രേഷന് സീനിയര്‍ അഡൈ്വസറായ വലെറി ജാറെറ്റ് അടക്കമുള്ളരെയും സീക്രട്ട് സര്‍വീസിലെ ഉദ്യോഗസ്ഥരെയും ഇവര്‍ക്കൊപ്പം കാണാം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments