മിൽവാക്കി: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. മറ്റുള്ളവരോട് സഹാനുഭൂതിയോ ദയയോ ഇല്ലാത്തയാൾ. എന്തെങ്കിലും ആവശ്യത്തിന് നാം വൈറ്റ് ഹൗസിലേക്ക് നോക്കുമ്പോൾ ഇപ്പോൾ കാണുന്നത് അരാജകത്വവും വിഭജനവുമാണെന്നും മിഷേൽ വിമർശിച്ചു. . ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ഉറച്ച പിന്തുണയും അവർ വാഗ്ദാനം ചെയ്തു.
Post Your Comments